കൊല്ലം: റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.

ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ട തുക മുഴുവന്‍ കുടിശികയാക്കുന്ന സാഹചര്യത്തിലാണിത്.ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവെച്ച തുക മുഴുവനുമാണ് കോര്‍പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക