മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയുമായുള്ള വാട്ടര്‍ സര്‍വെ പദ്ധതിയില്‍ നിന്ന് പിന്‍മാറി മാലിദ്വീപ്.

2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ നിന്നാണ് മാലിദ്വീപ് പിന്‍മാറിയിരിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസു അറിയിച്ചു. മാലിദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ വേലിയറ്റങ്ങള്‍, സമുദ്ര പ്രവാഹങ്ങള്‍, തീരങ്ങള്‍, പവിഴ പുറ്റുകള്‍ എന്നിവയെ കുറിച്ച്‌ പഠിക്കാന്‍ ഹൈഡ്രോളിക് സര്‍വേ നടത്താന്‍ ഇന്ത്യക്ക് അനുവാദം നല്‍കിയതായിരുന്നു കരാര്‍. നവംബറില്‍ അധികാരമേറ്റ മാലിദ്വീപ് സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ആദ്യ ഉഭയകക്ഷി കരാറാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ജൂണ്‍ ഏഴിന് അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിലെ പബ്ലിക് പോളിസി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഫിറുസുള്‍ അബ്ദുള്‍ ഖലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കരാറില്‍ നിന്ന് പിന്‍മാറാന്‍ ഒരു കക്ഷി ആഗ്രഹിക്കുകയാണെങ്കില്‍, കരാര്‍ തീരുന്നതിന് ആറുമാസം മുന്‍പ് രണ്ടാമത്തെ കക്ഷിയെ അറിയിക്കണം എന്നാണ് നിബന്ധന. അല്ലാത്തപക്ഷം, അഞ്ചുവര്‍ഷത്തേക്ക് കരാര്‍ പുതുക്കും. അതുകൊണ്ടാണ്, കരാറില്‍ നിന്ന് പിന്‍മാറുന്നതിനെ പറ്റി ഇപ്പോള്‍ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക