ഇടുക്കി: ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവര്‍ണര്‍ ഇപ്പോഴും പരിശോധനയിലാണ്. ഒപ്പ് ഇടാന്‍ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. അധികകാലം ഒപ്പിടാതെ ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ബില്ലുകളില്‍ ഒപ്പിടേണ്ടി വരും.

ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. ബിജെപിയുടെ മനസില്‍ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോണ്‍ഗ്രസും യു ഡി എഫും കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിലപാട് സ്വീകരിക്കുന്നത്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയോട് സമരസപ്പെട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ കായികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണത്തിന് എതിരെയാണ് എസ്.എഫ്.ഐകരിങ്കൊടി പ്രതിഷേധം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക