ലോക്ക്ഡൗണ്‍ ലംഘനം ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ചതിന്‌ മുന്‍ എംഎല്‍എ വി ടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പാളയം പ്രദീപ് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതിചേര്‍ത്തിട്ടുണ്ട്‌. കൈയേറ്റം ചെയ്യല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ലോക്‌ഡൗണ്‍ ലംഘിച്ച്‌ കൂട്ടത്തോടെ ഹോട്ടലില്‍ ഇരുന്ന്‌ ഭക്ഷണം കഴിക്കാനെത്തിയത്‌ ചോദ്യം ചെയ്‌തതിനാണ്‌ കല്‍മണ്ഡപം സ്വദേശി സനൂഫിനെ ഞായറാഴ്ച രമ്യ ഹരിദാസ്‌ എംപിയോടൊപ്പം എത്തിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ മര്‍ദിച്ചത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സനൂഫിന്റെ പരാതിയില്‍ സിസിടിവി ദൃശ്യം വിശ​ദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ‌ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനൂഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടോടെ സനൂഫ് ആശുപത്രിവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക