കൊല്‍ക്കത്ത സ്വദേശിയായ കാമുകൻ സമീര്‍ഖാനെ കാണാൻ അതിര്‍ത്തി കടന്നെത്തി പാകിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ ജാവേരിയ ഖാൻ. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു.

ഇരുവരും അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹിതരാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും തനിക്കിവിടെ വളരെയധികം സ്നേഹം ലഭിക്കുന്നുവെന്നും ജാവേരിയ പറഞ്ഞു. ജര്‍മ്മനിയില്‍ പഠിച്ചിരുന്ന സമീര്‍ഖാനുമായി 2018ലാണ് ജാവേരിയ അടുപ്പത്തിലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക