തിരുവനന്തപുരം: വലിയ വേളിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുതിയ കെട്ടിടത്തിനായി പണി നടക്കുകയായിരുന്നു. നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ണിനടിയില്‍ പെട്ടു പോയ തൊഴിലാളിയെ പൊലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. മണ്ണുമാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക