നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ട് തിരിച്ചു വീട്ടില്‍ പോകുന്നതിനിടയിലാണ് സംഭവം.

മുടിയില്‍ പിടിച്ച്‌ വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ആദ്യഘട്ടത്തില്‍ സഹപാഠികളായ കുട്ടികള്‍ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവര്‍ നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരട്ട പേര് വിളിച്ചു പിന്നെ അടിയോടടി, പൊരിഞ്ഞ അടി ;തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം #Clash #Nedumangad #ksrtcbusstand #KeralaNews #thiruvananthapuram

Posted by Asianet News on Thursday, 23 November 2023

മറ്റ് വിദ്യാര്‍ത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക