കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കണ്ണൂര്‍ ജില്ലയിലെ സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തി 30ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടരുടെ നിര്‍ദ്ദേശം. ഇതിനായി ദേശീയപാത, ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകാനും ഉത്തരവുണ്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ 10ന് ചേര്‍ന്ന ദേശീയപാത വികസന അവലോകന യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഉത്തരവ്.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം, നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ കണക്ക് എന്നിവ ദിവസവും വൈകിട്ട്‌ അഞ്ചിന്‌ മുമ്പായി കളക്ടറെ അറിയിക്കണം. ഫണ്ട് ലഭിച്ച കേസുകളില്‍ 30 നകം ഭൂമി ഏറ്റെടുക്കലിന്റെ ആക്‌ഷന്‍ പ്ലാന്‍ സമര്‍പ്പിക്കണം.തളിപ്പറമ്പ്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. തര്‍ക്ക പ്രദേശങ്ങളുള്ളതിനാല്‍ തളിപ്പറമ്പിലും കണ്ണൂരിലുമാണ് സ്ഥലമേറ്റെടുപ്പ് ബാക്കിയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക