ആലപ്പുഴ: രാത്രി ബസ് കയറാനെത്തിയ യുവതിയോട് ലൈംഗികാഭ്യര്‍ത്ഥന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആലപ്പുഴ സ്വദേശി സുധീഷാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിൽ എത്തിയ യുവതിയോടായിരുന്നു ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഇയാള്‍ യുവതിയോട് ലൈംഗികാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
യുവതി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ വീണ്ടും ആവശ്യം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായി പ്രതികരിച്ച യുവതി പ്രതിയെ പിടിച്ചു നിര്‍ത്തി സ്റ്റാൻഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക