തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടില്‍ ഉപലോകായുക്ത വിധി പറയരുതെന്ന ഹര്‍ജി തള്ളി . ദുരിതാശ്വാസനിധിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് പണം നല്‍കാം. മൂന്നുലക്ഷത്തിനു മുകളിലെങ്കില്‍ മാത്രം മന്ത്രിസഭയുെട അനുമതി മതി. ഇക്കാര്യത്തില്‍ അതു പാലിച്ചിട്ടുണ്ട്. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്നതിനും തെളിവില്ലെന്നും ലോകായുക്ത വിലയിരുത്തി.

മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാരിലെ 18 മന്ത്രിമാരുമാണ് എതിർ കക്ഷികൾ. എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചു, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാന്‍ എട്ടര ലക്ഷം അനുവദിച്ചു, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നായിരുന്നു കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 ലാണ് ഹർജ്ജി ഫയൽ ചെയ്തത്. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ഹർജ്ജി ക്കാരനായ ആര്‍എസ്. ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച്‌ 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാ തിയിൽ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക