തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നൈറ്റ് ലൈഫില്‍ പരിശോധന കടുപ്പിക്കാനൊരുങ്ങി പൊലീസ്. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചു.

രാത്രി 11മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നൈറ്റ് ലൈഫില്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പൊലിസിന്റെ സാനിധ്യം സംഘര്‍ഷം കുറയ്ക്കാന്‍ കൂട്ടുന്നതാണ്. റോഡില്‍ നടക്കുന്ന നൈറ്റ് ലൈഫില്‍ പൊലിസ് ഇടപെടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക