ഇടുക്കി: കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടുക്കി ചേലച്ചുവട്ടിലാണ് സംഭവം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക