ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബേറ്. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലാണ് ബോംബേറുണ്ടായത്. കറുക്ക വിനോദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ബോംബെറിഞ്ഞ ഉടൻ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. 2022ല്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്.

ഈ കേസിൽ ജയിൽ മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഇതിന് ഗവർണർ അനുമതി നൽകാത്തതിനെ തുടർന്നാണ് പരോളിൽ ഇറങ്ങിയുള്ള ആക്രമണം. അറസ്റ്റിലായ യുവാവിനെ ഗിണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ൽ തേനാംപേട്ട് ടാസ്മാക്ക് കടയ്ക്കും, പൊലീസ് സ്റ്റേഷനും നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായെന്നും, നടന്നത് ഡിഎംകെ സ്പോൺസേഡ് ആക്രമണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക