തിരുവനന്തപുരം: ഡൽഹി ഉൾപ്പെടെ എട്ട് ഹൈക്കോടതികളിൽ ജഡ്ജിമാരായി പതിനൊന്ന് ജുഡീഷ്യൽ ഓഫീസർമാരെയും ആറ് അഭിഭാഷകരെയും ബുധനാഴ്ച നിയമിച്ചു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ നാല് അഭിഭാഷകരെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചപ്പോൾ മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി ഉയർത്തി.

അതുപോലെ, മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായും മറ്റ് രണ്ട് പേരെ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായും നിയമിച്ചു. ജോൺസൺ ജോൺ, ഗോപിനാഥൻ യു, സി പ്രതീപ് കുമാർ എന്നിവരാണ് കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി നിയമിതരായ ജുഡീഷ്യൽ ഓഫീസർമാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛത്തീസ്ഗഢ്, കർണാടക ഹൈക്കോടതികളിൽ ഓരോ അഭിഭാഷകനെ വീതം അഡീഷണൽ ജഡ്ജിയാക്കി.
ഒരു ജുഡീഷ്യൽ ഓഫീസറെ ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിച്ചപ്പോൾ ത്രിപുര ഹൈക്കോടതിയിൽ മറ്റൊരാളെ ജഡ്ജിയായി നിയമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക