തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്.

പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്നേഹജ് കുമാറിനെ കോഴിക്കോട് കളക്ടർ ആയും എൽ. ദേവിദാസിനെ കൊല്ലം കളക്ടറായും നിയമിച്ചു. വിആർ വിനോദ് ആണ് പുതിയ മലപ്പുറം കളക്ടർ. അരുൺ കെ വിജയനെ കണ്ണൂർ കളക്ടർ ആയി നിയമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക