ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതികളായ മുത്തുശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയ്ക്ക് സമീപം ചോളാവരത്താണ് ആവഡി പോലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണന്റെ കൂട്ടാളികളാണ് കൊല്ലപ്പെട്ട മുത്തുശരവണനും സതീഷും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവള്ളൂരില്‍ അണ്ണാ ഡി.എം.കെ. നേതാവ് പാര്‍ത്ഥിപനെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതികളാണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒളിവിലായിരുന്ന ഇരുവരും ചോളാവരം മരപേഡിന് സമീപത്തെ പഴയകെട്ടിടത്തിലുണ്ടെന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി ഇരുവരും പിടികൂടാന്‍ ശ്രമിച്ചതോടെ ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് തിരിച്ചടിച്ചു. തുടര്‍ന്നാണ് രണ്ടുപേര്‍ക്കും വെടിയേറ്റത്. ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക