കാഴ്ച്ചകാരെ ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ട്രെയിനിന് മുകളില്‍ നിന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ നമ്മള്‍ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. അതേ സമയം ഇത്തരത്തിലുള്ള രംഗങ്ങള്‍ നമ്മളുടെ യതാര്‍ത്ഥ ജീവിതത്തില്‍ അത്തരത്തിലുളള സാഹചര്യം ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ആരെയും ഞെട്ടിക്കുന്ന ഒരു വീഡിയോയാണ്.

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ട്രെയിന് മുകളില്‍ കയറി നിന്ന കൗമാരക്കാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.സബ്‌വേ സര്‍ഫിംഗിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലേ? ഓടുന്ന ട്രെയിനുകള്‍ക്ക് മുകളില്‍ നിന്ന് ഓടുകയും നടക്കുകയും ചെയ്യുന്നതിനെയാണ് സബ്‌വേ സര്‍ഫിംഗ് എന്ന് വിളിക്കുന്നത്. യൂറോപ്പിലും യുഎസിലും കൗമാരക്കാര്‍ക്കിടയില്‍ വളരെ വേഗം വൈറലായ ഒന്നാണ് സബ്‌വേ സര്‍ഫിംഗ്. വീഡിയോ ഗെയിമുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന യുവാക്കളാണ് ഇത്തരം അപകടകരമായ വീഡിയോകള്‍ക്ക് പിന്നില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

newyork__only എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഒരു സ്‌റ്റേഷനിലൂടെ അത്യാവശം വേഗത്തിലെത്തുന്ന ഒരു ട്രെയിന്‍ , അതിന് മുകളില്‍ നിര്‍ഭയനായി നില്‍ക്കുന്ന ഒരു ജോഡി ഡെനിമും ബാക്ക്പാക്കും ധരിച്ച ഒരു കൗമാരക്കാരനെയും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.ട്രെയിന്‍ സ്റ്റേഷന്‍ കടന്ന് പോകുന്നതിന് മുമ്ബ് അവന്‍ തിരിഞ്ഞ് നിന്ന് ട്രെയിന്റെ എതിര്‍ ദിശയില്‍ സിനിമാ സ്‌റ്റൈലില്‍ ഓടുന്നതും വീഡിയോയില്‍ കാണാം. വ്യാപകമായി വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത് വിവേകശൂന്യമായ സ്റ്റണ്ട് എന്നായിരുന്നു.

‘അവരുടെ മാതാപിതാക്കള്‍ അവര്‍ മരിക്കുമ്ബോള്‍ MTA ക്കെതിരെ കേസെടുക്കുന്നു. മനുഷ്യര്‍ വിഡ്ഢികളാണ്, എന്നാണ് ഒരു കാഴ്ച്ചക്കാരന്‍ എഴുതിയിത്. ’20 വര്‍ഷം മുമ്ബ് 14 യൂണിയന്‍ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഒരു കുട്ടി ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടു. മണ്ടന്‍ ഗെയിമുകള്‍… മണ്ടന്‍ സമ്മാനങ്ങള്‍.’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ‘ ഇങ്ങനെ മറ്റൊരു കാഴ്ച്ചക്കാരിനും വീഡിയോയ്ക്ക് താഴെ കുറിച്ചു.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബാരുന്നു സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഒരു കൗമാരക്കാരന്‍ ഇത് ചെയ്ത് മരണപ്പെട്ടത്.ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ്, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ഒരു കൗമാരക്കാരന്‍, സബ്വേ സര്‍ഫിംഗ് എന്നറിയപ്പെടുന്ന ഈ അപകടകരമായ വീഡിയോ ചെയ്യുന്നതിനിടെ മരിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ട്രെയിനുകള്‍ക്ക് പുറത്ത് ആളുകള്‍ കയറിയ 627 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം 96 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക