മയക്കു മരുന്ന് മദ്യ മാഫിയകളെ നിയന്ത്രിക്കുന്നതിൽ സർക്കാർ വൻ പരാജയമാണ് എന്നതിൻ്റെ തെളിവാണ് ആലുവയിൽ അഞ്ചുവയസ്സുകാരി പീഡനമേറ്റ് മൃഗീയമായി മരണപ്പെടുവാൻ കാരണമായത് എന്ന് കേരളാ ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ അപു ജോൺ ജോസഫ് പറഞ്ഞു. കേരളത്തിലെ യുവാക്കൾ മദ്യത്തിന്റെയും , മയക്കുമരുന്നിന്റെയും അടിമകളാകുന്നതിന്റെ പ്രധാന ഉത്തരവാദിത്വം സംസ്ഥാന ഗവൺമെന്റിനാണന്നും,
മയക്കുമരുന്നിന് അടിമകളായവരെയും, രേഖകൾ ഇല്ലാതെയും കേരളത്തിൽ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി നടപടികളെടുക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അപു ആവശ്യപ്പെട്ടു.

കേരള ഐ.ടി & പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഐ. ടി & പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ കോർഡിനേറ്റർ ലിറ്റോ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ,പാർട്ടി ഉന്നതാധികാര സമിതി അംഗം എ കെ ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല, കുര്യൻ പി കുര്യൻ
ഷിജു പാറയിടുക്കിൽ, Dr. ജോബിൻ എസ് കൊട്ടാരം , Dr. അമൽ ടോം കോലോത്ത്, നോയൽ ലൂക്ക്, സബീഷ് നെടുംപറമ്പിൽ, അഭിലാഷ് കൊച്ചുപുര, സാജൻ തോമസ്, ജോയിസ് പുതിയാമഠത്തിൽ, സന്തോഷ് വി കെ , ടോം ജോസഫ്, ജോർജ് C J , മനു എസ് നായർ, റോയി ജോസ്, ജോസ് മോൻ മാളിയേക്കൽ, റോഷൻ ജോസ്, മനീഷ് മാധവൻ, പ്രിൻസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക