ണ്‍ലൈൻ ഗെയിമിങ് കഥാപാത്രങ്ങളെ അനുകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായി ടിക്‌ടോക്ക് താരം ‘പിങ്കിഡോള്‍’. ഒരു ദിവസം 5.8 ലക്ഷം രൂപയാണ് പിങ്കിഡോള്‍ എന്ന് അറിയപ്പെടുന്ന 27കാരിയായ ഫെദ സിനോൻ സമ്ബാദിക്കുന്നത്. ‘എൻസിപി സ്ട്രീമര്‍’ (‘നോണ്‍-പ്ലേയര്‍ ക്യാരക്ടര്‍’) എന്നാണ് പിങ്കിഡോളിനെ സോഷ്യല്‍മീഡിയിയില്‍ അറിയിപ്പെടുന്നത്. ഫെദയുടെ എ ഐ അവതാർ ആണിത്.

പ്രീപ്രോഗ്രാം ചെയ്‌തിട്ടുള്ള ഒരു വിഡിയോ ഗെയിം കഥാപാത്രമാണിത്. പാട്ടുപാടുന്ന രീതിയിലാണ് സംസാരം. സ്‌ട്രീമിങ്ങിനിടെ ഓരോ തവണയും അവള്‍ പറയുന്ന ക്യാച്ച്‌ഫ്രെയ്സിനാണ് പ്രതിഫലം കിട്ടുന്നത്. കൂടാതെ കാഴ്‌ചക്കാര്‍ക്ക് ഡിജിറ്റല്‍ സമ്മാനങ്ങളും അയക്കാൻ കഴിയും. ഇതും പണമായി ലഭിക്കും.ഡിജിറ്റല്‍ സമ്മാനങ്ങളായി റോസാപ്പൂക്കള്‍, ദിനോസറുകള്‍, ഐസ്ക്രീം കോണുകള്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ രൂപത്തില്‍ കാഴ്‌ചക്കാര്‍ അയക്കും. സമ്മാനങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്ബോള്‍ കാര്‍ട്ടൂണിഷ് രീതിയിലുള്ള അവളുടെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ഇത്രയധികം ആരാധകരെ കൂട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡിയോയില്‍ ഹയര്‍സ്‌ട്രേയ്‌റ്റ്‌നര്‍ ഉപയോഗിച്ച്‌ പോപ്പ്‌കോണ്‍ ഉണ്ടാക്കുന്നതും വിചിത്രമായി ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്.ഒരു വിഡിയോയില്‍ ഐസ്ക്രീം സമ്മാനമായി നല്‍കുമ്ബോള്‍ ‘ഐസ്ക്രീം ഈ സോ ഗുഡ്’ എന്ന് പറഞ്ഞ് അത് കഴിക്കാൻ വരുന്ന പോലെ നാവ് പുറത്തേക്ക് ഇടുന്നുണ്ട്. അവളുടെ ഈ പ്രതികരണം പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടവിഭവത്തോട് ചേര്‍ത്ത് മീമായി സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ വൈറലായിരുന്നു.

നിര്‍മ്മാതാവും റാപ്പറുമായ ടിംബലാൻഡ് ഇവരുടെ ആരാധകനാണ്. ഇവരുടെ ഒരു ടി‌ക്ക്‌ടോക്‌ വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് പിങ്കിഡോളിന് ഇത്ര അധികം ആരാധകരെ ലഭിച്ചത്. മില്യണ്‍ കാഴ്‌ചക്കാരാണ് ഇവരുടെ ഓരോ വിഡിയോയ്‌ക്കും കിട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക