തിരുവനന്തപുരം പാറശ്ശാല പരശുവയ്ക്കലില്‍ യൂണിഫോമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. പിതാവിന്റെ ഫോണ്‍ നമ്ബര്‍ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പെണ്‍കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക