ഇന്ത്യയിലെത്തുന്ന വിദേശികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് നമ്മുടെ വെവിധ്യമാര്‍ന്ന ഭക്ഷണസംസ്കാരം. അത്രമേല്‍ വ്യത്യസ്തത നിറഞ്ഞതാണ് ഇന്ത്യയുടെ ഓരോ പ്രദേശത്തെയും ഭക്ഷണരീതികള്‍. ഇപ്പോഴിതാ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ എറിക് ഗാര്‍സെറ്റി താൻ ഭക്ഷിണേന്ത്യൻ ഭക്ഷണം കഴിച്ചതിനെക്കുറിച്ചുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ തമിഴ്നാട് ഭവനില്‍ നിന്നാണ് അദ്ദേഹം വാഴയിലയില്‍ വിളമ്ബിയ രുചിയേറുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങള്‍ ആസ്വദിച്ചത്.ഡല്‍ഹിയിലെ തമിഴ്നാട് ഭവനില്‍ നിന്നും വണക്കം. വാഴയിലയില്‍ ഭക്ഷിണേന്ത്യൻ താലി ആസ്വദിച്ചു. ചെന്നൈ, നിങ്ങള്‍ എന്റെ ഹൃദയം കീഴടക്കി. ഞാനുടനെ അവിടെയെത്തും. അദ്ദേഹം ട്വീറ്റ് ചെയ്തു. സ്പൂണും ഫോര്‍ക്കുമുപയോഗിക്കാതെ ഭക്ഷണം കഴിക്കണമെന്നും എറിക് ഗാര്‍സെറ്റി വീഡിയോയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈകളുപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നതിലുള്ള ആവേശവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം. വിഭവങ്ങളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് വിശദീകരിച്ചു കൊടുക്കുന്നതും വീഡിയോയിലുണ്ട്. ദക്ഷിണേന്ത്യൻ വിഭവങ്ങളും മധുരപലഹാരവുമെല്ലാം ആസ്വദിച്ചതിന് ശേഷം അദ്ദേഹം വെറ്റില മുറുക്കുകയും ചെയ്യുന്നുണ്ട്.അവിടെയെത്തിയ കുട്ടികളോട് അദ്ദേഹം കുശലം ചോദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ഇന്ത്യയ്ക്ക് വൈവിധ്യമുള്ള ഭക്ഷണസംസ്കാരമുണ്ടെന്നും അതറിയാൻ ശ്രമിക്കുന്ന ഉദ്യമത്തെ അഭിനന്ദിക്കുന്നുവെന്നും കമന്റ് വന്നിട്ടുണ്ട്. വാഴയിലയില്‍ കഴിച്ചത് നന്നായി എന്നെല്ലാം അഭിപ്രായമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക