എ​ട​വ​ണ്ണ: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പി.​കെ. ബ​ഷീ​ര്‍ എം.​എ​ല്‍.​എ. ത​െന്‍റ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ല്‍​മൂ​ല റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എം.​എ​ല്‍.​എ ഓ​ഫി​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ക​ത്തി​നെ തു​ട​ര്‍​ന്ന് മ​തി​ല്‍​മൂ​ല റോ​ഡി​ന് അ​ഞ്ച്​ കോ​ടി അ​നു​വ​ദി​ച്ചെ​ന്ന മ​ന്ത്രി​യു​ടെ ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് എം.​എ​ല്‍.​എ രം​ഗ​ത്തെ​ത്തി​യ​ത്.

സി.​പി.​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​െന്‍റ ത​റ​രാ​ഷ്​​ട്രീ​യ​ത്തി​ന് മ​ന്ത്രി നി​ന്നു​കൊ​ടു​ത്ത​ത് ശ​രി​യ​ല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ ബ​ജ​റ്റി​ല്‍ റോ​ഡി​ന്​ അ​ഞ്ച്​ കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും തു​ക​യു​ടെ 20 ശ​ത​മാ​നം ബ​ജ​റ്റി​ല്‍ മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​ത​താ​ണ്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് തു​ട​ര്‍ ന​ട​പ​ടി വൈ​കി​യ​ത്. ക​ഴി​ഞ്ഞ മേ​യി​ല്‍ എ​സ്​​റ്റി​മേ​റ്റാ​വു​ക​യും ജൂ​ണ്‍ 30ന് ​എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ സൂ​പ്ര​ണ്ടി​ങ്​ എ​ന്‍​ജി​നീ​യ​ര്‍​ക്കും ജൂ​ലൈ ഒ​ന്നി​ന് ഇ​ദ്ദേ​ഹം ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​ക്കും അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു. മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വി​ഷ​യം നി​യ​മ​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രും. കു​ട്ടി​ക​ളെ​ക്കൊ​ണ്ട് വി​ളി​പ്പി​ച്ചാ​ലും ക​ത്ത​യ​ച്ചാ​ലും മ​ന്ത്രി ഉ​ട​ന്‍ റോ​ഡു​ക​ള്‍ അ​നു​വ​ദി​ക്കു​മോ​യെ​ന്നും എം.​എ​ല്‍.​എ ചോ​ദി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക