മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച യുവതലമുറയിലെ താരമാണ് അനുമോള്‍. വ്യത്യസ്തമായ, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാറുള്ള അനുമോള്‍ ഒരു യാത്രാസ്നേഹി കൂടിയാണ്. തന്റെ യാത്രാവിശേഷങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും താരം ആരംഭിച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ അതില്‍ നിരന്തരം പോസ്റ്റുകള്‍ ചെയ്യാറുണ്ട് താരം.

ഇപ്പോഴിതാ വാഗമണ്‍ യാത്ര വിശേഷങ്ങള്‍മായി എത്തിയിരിക്കുകയാണ് താരം. അടുത്തിടെ നടത്തിയ വാഗമണ്‍ യാത്രയുടെ ഓര്‍മ്മകള്‍ എന്ന രീതിയിലാണ് താരമിത് പങ്കിട്ടിരിക്കുന്നത്. ”സമീപകാല വാഗമണ്‍ യാത്രയില്‍ നിന്നുള്ള ഓര്‍മ്മകള്‍: അതിമനോഹരമായ കാഴ്ചകള്‍, അവിശ്വസനീയമായ സാഹസികതകള്‍, ഒരുപാട് ചിരികള്‍! ഞാന്‍ വളരെയധികം ചിത്രങ്ങള്‍ എടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഫോട്ടോ ഡംപ്, പക്ഷേ വിഷമിക്കേണ്ട, ഇത് ഈ ലോട്ടില്‍ നിന്നുള്ള അവസാനത്തേതായിരിക്കും (കുറഞ്ഞത് ഇപ്പോഴെത്തേങ്കിലും)…”എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കണ്ണുകളെള’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുമോള്‍ സിനിമയിലെത്തിയിട്ട് ഏകദേശം പത്തു വര്‍ഷത്തോളമായി. പാലക്കാട് സ്വദേശിയായ താരം പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ചുവടു വച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക