കോ​ട്ട​ക്ക​ല്‍: ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ല്‍ അ​സു​ഖ​ബാ​ധി​ത​രാ​യ ര​ക്ഷി​താ​ക്ക​ളെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച്‌ ക​ഴി​യു​ന്ന ആ​തി​ര​യു​ടെ വീ​ടെ​ന്ന സ്വ​പ്ന​ത്തി​ന് കൈ​കോ​ര്‍​ത്ത്​ സു​മ​ന​സ്സു​ക​ള്‍. വീ​ടി​െന്‍റ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​കൊ​ണ്ട്​ മ​റ​ച്ച വീ​ട്ടി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​െന്‍റ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് ചി​റ​ക് മു​ള​ക്കു​ക​യാ​ണ്.

പ​റ​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​െന്‍റ ദു​രി​ത​ത്തെ​ക്കു​റി​ച്ച്‌​ വ്യാ​ഴാ​ഴ്​​ച ‘മാ​ധ്യ​മം’ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് സ​ഹാ​യ വാ​ഗ്​​ദാ​ന​വു​മാ​യി എ​ത്തി​യ​ത്.തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​റ​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍​ഡ്​ അം​ഗം ടി.​ഇ. സു​ലൈ​മാ​ന്‍, അ​ബ്​​ദു​ല്‍ ക​രീം എ​ന്‍​ജി​നീ​യ​ര്‍, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ വ​ലി​യാ​ട്ട്, എം.​സി. മു​ഹ​മ്മ​ദ് കു​ട്ടി, പ​ഞ്ചി​ളി മൊ​യ്തീ​ന്‍, ഷാ​ക്കി​ര്‍ ആ​ല​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ആ​തി​ര​യു​ടെ അ​ച്​ഛ​ന്‍ വേ​ലാ​യു​ധ​ന്‍, അ​മ്മ ലീ​ല എ​ന്നി​വ​രു​മാ​യി ഇ​വ​ര്‍ സം​സാ​രി​ച്ചു. നാ​ട്ടു​കാ​രെ​യും സ​ഹാ​യം ന​ല്‍​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വീ​ട് നി​ര്‍​മി​ക്കാ​ന്‍ കു​ടും​ബ​ത്തി​െന്‍റ പേ​രി​ല്‍ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ല്‍ 80 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ അ​ലും​നി അ​സോ​സി​യേ​ഷ​ന്‍ ‘സ​പ്പോ​ര്‍​ട്ട് ആ​തി​ര’​യെ​ന്ന വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ലൂ​ടെ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ചു ക​ഴി​ഞ്ഞു. ആ​തി​ര​യു​ടെ സു​ഹൃ​ത്തു​ക്ക​ളും കാ​മ്ബ​യി​ന് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു​വും സു​ഹൃ​ത്തു​ക്ക​ളും ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഇ​വ​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.20 വ​ര്‍​ഷം മു​മ്ബ്​ വേ​ലാ​യു​ധ​ന്‍ കി​ഴ​ക്കേ​കു​ണ്ടി​ല്‍ വാ​ങ്ങി​യ വീ​ടാ​ണ് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വ​ന്നാ​ല്‍ കു​ടും​ബം പെ​രു​വ​ഴി​യി​ലാ​കുന്ന സ്​ഥിതിയാണ്​. നി​ത്യ​രോ​ഗി​യാ​ണ് വേ​ലാ​യു​ധ​ന്‍. ഭാ​ര്യ ലീ​ല വീ​ടു​ക​ളി​ല്‍ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം നോ​ക്കു​ന്ന​തും എം.​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​തി​ര​യു​ടെ പ​ഠ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക