മരത്തിന്റെ മുകളില്‍ കയറി ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. മരത്തിന്റെ മുകളിലേക്ക് ഇരയെ വലിച്ചുകൊണ്ടുപോയി ഭക്ഷിക്കാനാണ് പുലിക്ക് ഏറെ ഇഷ്ടം. ഇപ്പോള്‍ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയ ശേഷം ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ഒരു അഭ്യാസിയെ പോലെ ചാടുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരളത്തിന്റെ അതിര്‍ത്തിപ്രദേശമായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.നിരന്തരം പുലിയുടെ ഭീഷണി നേരിടുന്ന പ്രദേശമാണ് വാല്‍പ്പാറ. പുലിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവം വരെ വാല്‍പ്പാറയില്‍ ഉണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വണ്ടര്‍ ഓഫ് സയന്‍സ് എന്ന ട്വറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകളിലേക്ക് പുലി പിടിച്ചുകയറുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു അഭ്യാസിയെ പോലെ പുലി ചാടുന്നതാണ് വീഡിയോയെ വേറിട്ടതാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക