കഞ്ചാവ് പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? അത്തരം ഒരു ജോലി വാഗ്ദാനവുമായി ജര്‍മ്മനിയിലെ ഒരു കമ്ബനി രംഗത്തെത്തിയിരിക്കുകയാണ്. ”കഞ്ചാവ് ടെസ്റ്റര്‍” എന്ന പദവിയിലേക്കാണ് കമ്ബനി ആളെ അന്വേഷിക്കുന്നത്. ഏകദേശം 88 ലക്ഷത്തോളം (£88,000 ) രൂപയാണ് ഈ ജോലിയുടെ പ്രതിഫലം.കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധനെയാണ് കമ്ബനിയ്ക്ക് ആവശ്യം.

കോളോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കന്നാമെഡിക്കല്‍ എന്ന കമ്ബനിയാണ് ഈ വ്യത്യസ്ത ജോലി അവസരവുമായി രംഗത്തെത്തിയത്. ജര്‍മ്മനിയിലെ വിവിധ ഫാര്‍മസികളുടെ മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ കഞ്ചാവ് വിതരണം ചെയ്യുന്ന കമ്ബനിയാണിത്. അതുകൊണ്ട് തന്നെ കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു വിദഗ്ധനെ ഇവര്‍ക്ക് ആവശ്യമാണെന്നാണ് കമ്ബനി സിഇഒ കൂടിയായ ഡേവിഡ് ഹെന്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒപ്പം, കമ്ബനി ജര്‍മ്മനിയില്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരവും പരിശോധിക്കേണ്ടത് ഈ പദവിയിലിരിക്കുന്നയാളിന്റെ ഉത്തരവാദിത്തമാണെന്നും ഡേവിഡ് ഹെന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ആയിരക്കണക്കിന് പേരാണ് ഈ ജോലിയ്ക്കായി അപേക്ഷകളുമായി എത്തിയത്. എന്നാല്‍ സാധാരണക്കാര്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല ഇതെന്നാണ് പറയപ്പെടുന്നത്. ജോലിയ്ക്കായി എത്തുന്നയാള്‍ കഞ്ചാവ് പതിവായി വലിക്കുന്ന ആളായിരിക്കണം. കൂടാതെ അയാള്‍ക്ക് ജര്‍മ്മനിയില്‍ കഞ്ചാവ് വലിക്കുന്നതിനുള്ള നിയമപരമായ ലൈസന്‍സ് ഉണ്ടായിരിക്കണം.

നേരത്തെ വിനോദ ഉപയോഗങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാമെന്ന നിര്‍ദേശം ജര്‍മ്മനിയുടെ ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാക്ക് മുന്നോട്ട് വച്ചിരുന്നു. 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനുമുള്ള നിര്‍ദ്ദേശം ആണ് അന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ മാള്‍ട്ടയ്ക്ക് ശേഷം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി ജര്‍മ്മനി മാറുമായിരുന്നു.

അതേസമയം ജര്‍മ്മനിയിലെ പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം നാല്‍പ്പത് ലക്ഷം പേര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് ചില ഔദ്യോഗിക സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. പോര്‍ച്ചുഗല്‍, നെര്‍ലാന്റ്‌സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിരുന്നു. എന്നാല്‍ ഇതാദ്യമായല്ല കഞ്ചാവ് ടെസ്റ്റര്‍ക്കുള്ള ജോലി അവസരവുമായി കമ്ബനികള്‍ രംഗത്തെത്തുന്നത്. 2019ല്‍ ഒരു അമേരിക്കന്‍ കമ്ബനിയും സമാന ജോലി അവസരവുമായി രംഗത്തെത്തിയിരുന്നു. കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഈ ജോലിയ്ക്ക് ഏകദേശം 3000 പൌണ്ട് അഥവാ ഏകദേശം 3 ലക്ഷം രൂപയാണ് കമ്ബനി വാഗ്ദാനം ചെയ്തിരുന്നത്.

പിന്നീട് അമേരിക്കന്‍ മരിജുവാന എന്ന മെഡിക്കല്‍ ഓണ്‍ലൈന്‍ മാസികയാണ് പ്രതിമാസം ഇത്രയധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയുമായി മുന്നോട്ടുവന്നത്. പ്രതിമാസം 3000 ഡോളര്‍ (2,15,000 രൂപ) നല്‍കുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. കഞ്ചാവ് ഉല്‍പ്പന്നങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുകയും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മാസികയാണ് അമേരിക്കന്‍ മരിജുവാന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക