രാജ്യത്തെ നടുക്കിയ കാഞ്ജവാല വാഹനാപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം നടന്ന് ഒരുമാസത്തിലേറെയാകുമ്ബോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജലി അപകടത്തില്‍ പെടുന്ന സമയത്ത് മദ്യപിച്ചിരുന്നു എന്നാണ് ഡല്‍ഹി പൊലീസിന് ലഭിച്ച എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടിലുള്ളത്. കാഞ്ജവാലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ കാര്‍ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് ഫോറന്‍സിക് വിഭാഗത്തിന്‍റെ വെളിപ്പെടുത്തല്‍.

പുതുവര്‍ഷപ്പുലരിയിലുണ്ടായ അപകടത്തില്‍ കാറിന്‍റെ ചക്രത്തില്‍ പെണ്‍കുട്ടിയുടെ വസ്‌ത്രം കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ നഗ്‌നമായ നിലയിലായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ദീപക് ഖന്ന, അമിത് ഖന്ന, കൃഷന്‍, മിത്തു, മനോജ് മിത്തല്‍ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഈ അഞ്ചുപേരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് അഞ്ജലിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക