തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കുന്നുണ്ട്.

ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകള്‍ തെലുങ്കാനയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും ഷൂട്ടിങ് മാറ്റുന്നത്. ഷൂട്ടിങ് ലൊക്കേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുമ്ബോള്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈറ്റില്‍ പണിയെടുക്കുന്ന സാധാരണക്കാരും ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക