പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

അടുത്ത മാസം ആറിന് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഒരു വര്‍ഷം പിന്നിടുകയാണ്. 70 പേര്‍ക്കാണ് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തി. മൃതദ്ദേഹം ലഭിക്കാത്ത ബാക്കി നാലു പേരെയും മരിച്ചതായി കണക്കാക്കി പ്രഖ്യാപിച്ച സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക