ജയ്പൂര്‍: അപൂര്‍വ രോഗം ബാധിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഉറങ്ങുന്നത് ഒരു വര്‍ഷത്തില്‍ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തില്‍ താമസിക്കുന്ന പുര്‍ഖാറാം എന്ന 42 വയസ്സുകാരനാണ് ‘ആക്സിസ് ഹൈപ്പര്‍ സോമ്നിയ’ എന്ന അസുഖം പിടിപെട്ടിരിക്കുന്നത്.

ഇത്രയും കൂടുതല്‍ സമയം ഉറങ്ങുന്ന പുര്‍ഖാറാമിനെ കുംഭകര്‍ണ്ണന്‍ എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. രാമായണ കഥാപാത്രമായ രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്‍ ആറ് മാസത്തോളം ഉറങ്ങാറുണ്ടായിരുന്നുവെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരാള്‍ ദിവസേന ആറു മുതല്‍ എട്ടു മണിക്കൂര്‍ സമയം ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാണ്. എന്നാല്‍ പുര്‍ഖാറാം ഉറങ്ങിയാല്‍ എഴുന്നേല്‍ക്കുക 25 ദിവസങ്ങള്‍ കഴിഞ്ഞാണ്. 23 വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന് അപൂര്‍വ അസുഖം സ്ഥിരീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്ത് ഒരു കട നടത്തുന്ന ഇദ്ദേഹത്തിന് വര്‍ഷത്തില്‍ വെറും അഞ്ച് ദിവസം മാത്രമാണ് ജോലി ചെയ്യാന്‍ സാധിക്കുക. ഉറങ്ങി കഴിഞ്ഞാല്‍ ഇദ്ദേഹത്തെ ഉണര്‍ത്താനും വളരെ ബുദ്ധിമുട്ടാണ്.

അസുഖം സ്ഥിരീകരിച്ച ഉടനെ പുര്‍ഖറാമിന്റെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. തുടക്കത്തില്‍ ദിവസേന 15 മണിക്കൂര്‍ എന്ന തോതിലായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ക്രമേണ ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടി വരികയും പിന്നീട് അത് ദിവസങ്ങള്‍ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ വര്‍ധിച്ചു വന്നതിനൊപ്പം 20 മുതല്‍ 25 ദിവസം വരെയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ഉറക്ക സമയം.

കുടുംബാംഗങ്ങള്‍ പുര്‍ഖറാം ഉറങ്ങുമ്പോൾ അദ്ദേഹത്തിന് ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും ചെയ്യുന്നു. ജോലിക്കിടെയും അദ്ദേഹം പലപ്പോഴും ഉറങ്ങിപ്പോകാറുണ്ടെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അസുഖവും ചികിത്സയും കാരണം തനിക്ക് എപ്പോഴും ക്ഷീണമാണെന്നും ജോലിക്ഷമത തീരെയില്ലെന്നും പുര്‍ഖറാം പറയുന്നു. രോഗം കാരണം തലവേദന പോലെയുള്ള മറ്റു ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.

പുര്‍ഖരത്തിന്റെ അസുഖം പെട്ടെന്നു മാറുമെന്നും സാധാരണ ജീവിതത്തിലേത്ത് ഉടന്‍ മടങ്ങി വരാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഭാര്യ ലക്ഷമി ദേവിയും അമ്മ കാവരി ദേവിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക