കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നോവയിലെത്തിയ ഒരു സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

വിദേശനിര്‍മിത തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അഷ്റഫിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നോവ കാറില്‍ ഒരു സംഘമാളുകളെത്തിയാണ് അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഷ്റഫ് ഒരു മാസം മുമ്ബാണ് ഗള്‍ഫില്‍ നിന്ന് എത്തിയത്. അഷ്റഫ് സ്വര്‍ണക്കടത്ത് ക്യാരിയറാണ് എന്നാണ് പൊലീസ് പറയുന്നതെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊടുവള്ളി സംഘമെന്ന് സൂചനയുണ്ട്. നേരത്തെയും ഇവര്‍ അഷ്റഫിനെ തേടിയെത്തിയിരുന്നു. സ്വര്‍ണ്ണം തന്‍റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണം അഷ്റഫ് സ്വന്തം രീതിയില്‍ മുക്കിയതാണെന്ന് ക്വട്ടേഷന്‍ സംഘം കരുതിയിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് വീണ്ടും ഇവര്‍ അഷ്റഫിനെ തേടിയെത്തിയത് എന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.’

കോഴിക്കോട് കൊടുവള്ളി അടക്കം കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ സ്വര്‍ണക്കടത്തും, കടത്തിയ സ്വര്‍ണം തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷനും വീണ്ടും സജീവചര്‍ച്ചയില്‍ വരുന്നത് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ മരിച്ചതോടെയാണ്. ഇതുമായി ബന്ധപ്പെട്ട് മുമ്ബ് ഡിവൈഎഫ്‌ഐ അടക്കമുള്ള യുവസംഘടനകളുമായി ബന്ധമുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി അടക്കം കസ്റ്റംസിന്‍റെ കസ്റ്റഡിയിലായിട്ടും, ഇപ്പോഴും നിര്‍ബാധം തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ വടക്കന്‍ കേരളത്തില്‍ തുടരുന്നുവെന്നാണ് ഈ സംഭവത്തോടെ വ്യക്തമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക