കോട്ടയം: എംജി സർവകലാശാലയിൽ ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സെമസ്റ്റർ മുടങ്ങാതെ പഠനം തുടരാനാകുമെന്നതാണു മെച്ചം.18 വയസ്സ് കഴിഞ്ഞവർക്കാണ് പ്രസവത്തിനു മുൻപോ ശേഷമോ 60 ദിവസം അവധി അനുവദിക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധി അനുവദിക്കും.

പ്രസവാവധിക്കുള്ള മറ്റു വ്യവസ്ഥകൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

• ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണമായിരിക്കണം

• ഒരു കോഴ്‌സിനിടെ ഒരു തവണ മാത്രം അവധി.

• റജിസ്‌‌റ്റേഡ് ഡോക്ടറുടെ സാക്ഷ്യപത്രം പരിഗണിച്ച് പ്രിൻസിപ്പലിനോ പഠനകേന്ദ്രം മേധാവിക്കോ ഡയറക്ടർക്കോ അവധി അനുവദിക്കാം. 3 ദിവസം മുൻപ് അപേക്ഷ നൽകണം.

• അവധിയിലുള്ളവർക്ക് പ്രാക്ടിക്കൽ, ലാബ്, വൈവ പരീക്ഷകളിൽ പങ്കെടുക്കേണ്ടിവന്നാൽ സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മേധാവി ക്രമീകരണം ഏർപ്പെടുത്തണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക