തൃശൂര്‍: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.

ഉച്ചയ്ക്ക് 2.15ന് പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്താണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ധി, വേണാട് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകിയേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിനുകള്‍ റദ്ദാക്കില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട കാരണം വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക