പല ഇന്ത്യന്‍ പലഹാരങ്ങളും വിദേശരാജ്യങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. അത്തരത്തില്‍ സ്ഥാനം പിടിച്ച ചുരുക്കം ചില ഇന്ത്യന്‍ പലഹാരങ്ങളില്‍ ഒന്നാണ് സമൂസ. എന്നാല്‍, സമൂസയെ കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഒരു സ്ഥലം ഉണ്ട്. ഇവിടെ സമൂസ ഉണ്ടാക്കുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ കഴിക്കുന്നതോ ഒക്കെ കുറ്റകരമാണ്. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലാണ് സമൂസയോട് ഇത്രമാത്രം വിരോധം. ഇവിടെ സമൂസ ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒക്കെ നിയമം മൂലം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും ഇതിനു തുനിഞ്ഞാല്‍ അത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവും ആണ്.

സൊമാലിയയിലെ തീവ്ര ഇസ്ലാം തീവ്രവാദികള്‍ ജനപ്രിയ ലഘുഭക്ഷണങ്ങള്‍ പാശ്ചാത്യമാണെന്ന് വിധിച്ചതിന് ശേഷമാണ് ഇവിടെ സമൂസ നിരോധിച്ചത്. സോമാലിയന്‍ ആഭ്യന്തരയുദ്ധത്തില്‍ സജീവമായി ഇടപെടുന്ന ഒരു ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പാണ് അല്‍-ഷബാബ്. സൊമാലിയയിലെ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഈ സംഘം രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും 2011 -ല്‍ സമൂസ നിരോധിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരോധനത്തെ കുറിച്ച്‌ തീവ്രവാദ സംഘടന ഔദ്യോഗികമായി വിശദീകരണം നല്‍കിയില്ലെങ്കിലും ക്രിസ്ത്യന്‍ ത്രിത്വവുമായി സാമ്യമുള്ള സമൂസയുടെ ത്രികോണാകൃതിയാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായി ഇവിടെ ഈ വിഭവം സാംബുസകള്‍ എന്നാണ് അറിയപ്പെടുന്നത്. ആരെങ്കിലും ഇവ ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്താല്‍ ഉടന്‍ ശിക്ഷിക്കപ്പെടും.

പത്താം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ നിന്ന് വന്ന അറബ് വ്യാപാരികള്‍ ആണ് സമൂസയുടെ പാചകക്കുറിപ്പ് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. പത്താം നൂറ്റാണ്ടില്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്. സമൂസ ഈജിപ്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. അവിടെ നിന്ന് ലിബിയയിലും പിന്നീട് മിഡില്‍ ഈസ്റ്റിലും എത്തി. പതിനാറാം നൂറ്റാണ്ട് വരെ ഇറാനില്‍ ഇതിനു വളരെ പ്രചാരം ഉണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ മുഗള്‍ കൊട്ടാരത്തിലെ പ്രിയപ്പെട്ട വിഭവമായിരുന്നു ഇത് എന്നും പറയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക