സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് ക‍ഴിഞ്ഞ ദിവസം ആലപ്പു‍ഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി. മൂവരും ചേര്‍ന്നുള്ള ലൈഗീംക ബന്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താല്‍ പ‍ഴയകാമുകിയെ കാമുകന്‍ ക‍ഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്. കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വ‍ഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച്‌ പ്രതികള്‍ മടങ്ങുകയുമായിരുന്നു. പിന്നീട് കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. യുവതി ഏ‍ഴ് മാസം ഗര്‍ഭിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനെയും കാമുകിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ നിലമ്ബൂര്‍ സ്വദേശി പ്രതിഷ്, രചന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കാമുകിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊ‍ഴിനല്‍കി. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു. ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഈ വര്‍ഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികളാണ്. 15 കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, എന്നിവയുള്‍പ്പെടെ 1639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്.

അതേസമയം ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങള്‍ മാത്രമ നടന്നിട്ടുള്ളുവെന്നും പൊലീസിന്‍റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു. 2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടി വരികയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം കേസുകളില്‍ നേരിയ കുറവുണ്ട്. കൊവിഡ് വ്യാപനം ലോക്ഡൗണുമായിരിക്കാം ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക