കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രതിഷേധം നടത്തിയത്. വനിതാ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്.

സ്റ്റുഡന്റ് സെന്റര്‍ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്. വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ സാധരണ വിളിക്കാറുള്ള മുദ്രവാക്യങ്ങള്‍ മാത്രമാണ് വിളിച്ചതെന്നാണ് എസ്‌എഫ്‌ഐയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക