ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ രാജ്യത്തെ ഉന്നതരെ കരിവാരി തേയ്ക്കുക എന്ന ഉദ്യേശത്തോടെ ശനിയാഴ്ച അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ ഒരു പേജ് ഫുള്‍ കളര്‍ പരസ്യം വന്നിരുന്നു. രാജ്യത്തെ അപകീര്‍ത്തിപ്പെടാന്‍ ഉദ്ദേശിച്ചുള്ള പരസ്യത്തിന് പിന്നില്‍ ഇന്ത്യന്‍ ബന്ധമുള്ള കരങ്ങളാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പെടെ 11 ഇന്ത്യക്കാരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

ഇതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.സര്‍ക്കാരിന്റെ ഉന്നത തലത്തിലുള്ളവര്‍ക്കെതിരെ ആസൂത്രിതമായി കോടികള്‍ ചെലവിട്ട് അമേരിക്കന്‍ മാദ്ധ്യമത്തിലൂടെ പ്രചരണം നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തില്‍ ദേവാസ് ഗ്രൂപ്പിന്റെ മുന്‍ സിഇഒ ആണെന്നാണ് കണ്ടെത്തിയത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഒളിവില്‍ പോയ സാമ്ബത്തിക കുറ്റവാളിയായ രാമചന്ദ്രന്‍ വിശ്വനാഥനുമായി ബന്ധമുള്ള ഇന്ത്യാ വിരുദ്ധ ഗ്രൂപ്പാണ് പരസ്യം നല്‍കിയത്.അമേരിക്കന്‍ മാദ്ധ്യമങ്ങളെ തട്ടിപ്പുകാര്‍ ലജ്ജാകരമായ ആയുധമാക്കുന്നുവെന്ന് പരസ്യം വന്നതിന് പിന്നാലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയ രാമചന്ദ്രന്‍ വിശ്വനാഥനെതിരെ സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാവാം പരസ്യത്തില്‍ ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. സുപ്രീം കോടതി ജഡ്ജിമാരായ വി. രാമസുബ്രഹ്മണ്യനെയും ഹേമന്ത് ഗുപ്തയെയുമാണ് പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഈ ജഡ്ജിമാരെയാണ് പരസ്യത്തിലൂടെ ഇകഴ്ത്തിയിരിക്കുന്നത്.ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരനുമായ വിശ്വനാഥന്‍ ആന്‍ട്രിക്സ് ദേവാസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലായിരുന്നു.

ശനിയാഴ്ച പുറത്തിറങ്ങിയ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ധനമന്ത്രി നിര്‍മല സീതാരാമനെയും മറ്റ് 10 മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുറിച്ച്‌ വിവാദമായ പരസ്യം പ്രസിദ്ധീകരിച്ചത്. ഇന്ത്യയെ ‘നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത സ്ഥലമാക്കി’ മാറ്റുന്ന ഉദ്യോഗസ്ഥരാണിവരെന്ന് വിശേഷിപ്പിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡത്തിന്റെ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന ഒരു ക്യുആര്‍ കോഡും പരസ്യത്തിലുണ്ടായിരുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന് പുറമെ ആന്‍ട്രിക്സ് ചെയര്‍മാന്‍ രാകേഷ് ശശിഭൂഷണ്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍, ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യന്‍, സിബിഐ ഡിഎസ്പി ആശിഷ് പരീഖ്, ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സാദിഖ് മുഹമ്മദ്. നൈജ്നാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. രാജേഷ്, പ്രത്യേക ജഡ്ജി ചന്ദ്രശേഖര്‍ എന്നിവരെയാണ് പരസ്യത്തില്‍ പരാമര്‍ശിച്ചത്.

ഗ്ലോബല്‍ മാഗ്നിറ്റ്സ്‌കി ഹ്യൂമന്‍ റൈറ്റ്സ് അക്കൗണ്ടബിലിറ്റി ആക്‌ട് പ്രകാരം അവര്‍ക്കെതിരെ സാമ്ബത്തിക, വിസ ഉപരോധം ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ കീഴില്‍ നിയമവാഴ്ചയുടെ തകര്‍ച്ച ഇന്ത്യയെ നിക്ഷേപത്തിനുള്ള അപകടകരമായ സ്ഥലമാക്കി മാറ്റി. നിങ്ങള്‍ ഇന്ത്യയിലെ ഒരു നിക്ഷേപകനാണെങ്കില്‍, അടുത്തത് നിങ്ങളായിരിക്കാം,’ ഒക്ടോബര്‍ 13 ന് പ്രസിദ്ധീകരിച്ച പരസ്യം വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക