ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങള്‍ ഇവയെല്ലാം മനസിലാക്കാന്‍ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കും. മനുഷ്യ മനസിനെ പഠിക്കാന്‍ ​ഗവേഷകര്‍ ഇതത്രം ടെസ്റ്റുകള്‍ ഉപയോ​ഗിക്കാറുണ്ട്. നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകള്‍ നല്‍കി മിഥ്യധാരണങ്ങള്‍ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍.

മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്ബോള്‍ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്ത് പോകുമ്ബോള്‍ ഇത്തരത്തില്‍ നിരവധി ഒപ്റ്റിക്കല്‍ ഇല്യൂഷനുകളും ബ്രെയിന്‍ ടീസറുകളും നമുക്ക് കാണാന്‍ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ച്‌ നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്തരത്തില്‍ വളരെയികം ചിന്തിക്കേണ്ടതും നിങ്ങളുടെ ശ്രദ്ധ വളരെയധികം ആവശ്യമായതുമായ ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു പക്ഷിയുടെ ചിത്രമാണ് ഇതില്‍ കൊടുത്തരിക്കുന്നത്. ആരോട് ചോദിച്ചാലും പറയും ചിത്രത്തിലുള്ള പക്ഷിയുടെ നിറം ചുവപ്പ് ആണെന്ന്. നിങ്ങളുടെയും ഉത്തരം അത് തന്നെയല്ലെ? സംശയമില്ല, ചുവപ്പ്! എന്ന് തന്നെയാകും ചിത്രം കാണുന്ന എല്ലാവരുടെയും ഉത്തരം. ചുവപ്പ് നിറത്തിന്റെ പല വേരിയന്റ് ഓരോരുത്തര്‍ക്കും തോന്നിയേക്കാമെങ്കിലും നിറം ചുവപ്പ് തന്നെയാണെന്ന് എല്ലാവരും പറയും. യൂട്യൂബില്‍ നിന്ന് കണ്ടെടുത്ത ഒരു ചിത്രമാണിത്. ചുവപ്പ് നിറം തന്നെ നിങ്ങളും ഉറപ്പിച്ചല്ലോ അല്ലേ?

എങ്കില്‍ ഇനി കളി തുടങ്ങാം.

ഒരു 10 സെക്കന്‍ഡ് നേരം പക്ഷിയിലെ കണ്ണ് സൂചിപ്പിക്കുന്ന കറുത്ത ഡോട്ടിലേക്ക് നോക്കുക. മനസ്സില്‍ 10 മുതല്‍ 1 വരെ തിരികെ എണ്ണുക. എണ്ണിക്കൊണ്ട് തന്നെ ആ കറുത്ത ‍‍ഡോട്ടിലേക്ക് നോക്കണം. ഒന്ന് വരെ എണ്ണി തീര്‍ന്നെങ്കില്‍ അടുത്തുള്ള ഏതെങ്കിലും പ്ലെയിനായിട്ടുള്ള മതിലിലേക്ക് വേ​ഗം നോക്കിക്കോ.

പക്ഷിയെ ആ മതിലില്‍ നിങ്ങള്‍ കണ്ട് കാണുമല്ലോ. പക്ഷേ അതിന്റെ നിറം ചുവപ്പ് ആയിരുന്നോ? അല്ല ചുവപ്പ് നിറത്തിലുള്ള പക്ഷിയെ ആ മതിലില്‍ നിങ്ങള്‍ കണ്ടത് നീല നിറത്തിലാണ്. അല്ലേ? ഇതാണ് മാജിക്.

നമ്മുടെ കണ്ണുകള്‍ കാഴ്ചയ്ക്ക് സഹായിക്കുന്ന നമ്മുടെ സെന്‍സറി അവയവങ്ങള്‍ എന്ന നിലയില്‍ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച്‌ നമ്മുടെ തലച്ചോറിനെ അറിയിക്കാന്‍ അനുവദിക്കുന്നു. ചിലപ്പോള്‍, നമ്മുടെ തലച്ചോറും കണ്ണും തമ്മില്‍ തെറ്റായ ആശയവിനിമയം സംഭവിക്കുന്നു. ചില സമയങ്ങളില്‍, കണ്ണുകള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ നമ്മുടെ തലച്ചോറിന് കഴിയില്ല.

തലച്ചോറും കണ്ണുകളും സംസാരിക്കുന്നത് സങ്കീര്‍ണ്ണമായ ഭാഷയല്ല. സന്ദേശങ്ങള്‍ വ്യക്തമായി കൈമാറുന്നു; മിക്കപ്പോഴും, നമ്മുടെ കണ്ണുകള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് നമ്മുടെ മസ്തിഷ്കം കൃത്യമായി വ്യാഖ്യാനിക്കുന്നു. കണ്ണുകളും മസ്തിഷ്കവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യാഖ്യാനം കൂടിക്കലരുമ്ബോള്‍ ഒരു ഒപ്റ്റിക്കല്‍ മിഥ്യ സംഭവിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക