എറണാകുളം: പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് മുകളില്‍ നിന്നും പ്രവാസി യുവാവ് പുഴയിലേക്ക് ചാടി. ഏലൂര്‍ മേലാത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അനസ്(35) ആണ് പുഴയില്‍ ചാടിയത്.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം നടന്നത്. പൊലീസും അഗ്നിരക്ഷാ സേനയും രാത്രി വൈകിവരെ തെരച്ചില്‍ നടത്തിയെങ്കിലും അനസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുകയാണ്. ആലുവയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരടക്കമുള്ളവരാണ് തെരച്ചില്‍ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക