കൊച്ചി: നടി അന്ന രേഷ്മ രാജനെ പൂട്ടിയിട്ടു. ആലുവയിലെ വി ടെലികോം ഫാക്ടറിയിലാണ് അന്ന രേഷ്മ രാജനെ പൂട്ടിയിട്ടത്. ഡ്യൂപ്ലിക്കേറ്റ് സിമ്മുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. സംഭവത്തില്‍ നടി ആലുവ പൊലീസില്‍ പരാതി നല്‍കി.

‘അങ്കമാലി ഡയറീസി’ലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. ‘വെളിപ്പാടിന്‍റെ പുസ്തകം’, ‘ലോനപ്പന്‍റെ മാമോദീസ’, ‘മധുര രാജ’, ‘അയ്യപ്പനും കോശിയും’ എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക