തിരുവനന്തപുരം: ഗുരുവായൂരില്‍ പോയി മടങ്ങവെ കൊല്ലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പേട്ട തുലയില്‍ ലെയ്ന്‍ തുലയില്‍ വീട്ടില്‍ 307ല്‍ കൃഷ്ണഗാഥ എസ്.ജെ.(31) ആണ് മരിച്ചത്.

കഴിഞ്ഞമാസം 23-ന് കൊല്ലത്തുണ്ടായ അപകടത്തില്‍ കൃഷ്ണഗാഥയുടെ മകള്‍ ജാനകിയും അച്ഛന്റെ അമ്മ കൃഷ്ണകുമാരിയും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണഗാഥ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിട്ട. സബ് രജിസ്ട്രാര്‍ എസ്.ജയദേവിന്റെയും(സി.ഇ.ഒ. ജെ.ജെ. ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്സ്) ഷീബയുടെയും മകളാണ്. ഭര്‍ത്താവ്: സുധീഷ് സുധര്‍മന്‍ (ഇ.ജി. ഓഡിസൈന്‍ സ്റ്റുഡിയോ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക