ലക്ഷണശാസ്ത്ര പ്രകാരം ഉത്തമനായ പുരുഷന്റെ രൂപഭാവങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ കല്പിച്ചിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉയരം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തമനായ ഒരു പുരുഷന് വേണ്ട ഉയരം അഞ്ചടി അഞ്ചിഞ്ച് ആണ്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ ഭാഗ്യവാന്‍മാരും ബുദ്ധിമാന്‍മാരുമായിരിക്കും എന്നും ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നുണ്ട്.

മുഖത്തിന്റെ ആകൃതി

വട്ടമുഖമാണ് പുരുഷന് ഉത്തമ ലക്ഷണം. വട്ടമുഖമുള്ള പുരുഷന്‍മാര്‍ അധികാരമുള്ളവരാകുന്നു. ജീവിതത്തില്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനായിരിക്കും വട്ടമുഖക്കാരുടെ നിയോഗം.

മുടി

സമൃദ്ധമായ കറുത്ത ചുരുളാത്ത മുടിയുള്ള പുരുഷനാണ് ലക്ഷണ ശാസ്ത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരക്കാര്‍ ആരോഗ്യദൃഢഗാത്രന്മാരായിരിക്കും.

നെറ്റി

സ്വന്തം കയ്യിലെ അഞ്ചു വിരലിന്റെ വീതിയുള്ളതും ചുളിവുമില്ലാത്തതുമായ പരന്ന നെറ്റിയുള്ള പുരുഷന്‍ ഉത്തമനും ചിന്താശീലനുമാകുന്നു. ഇത്തരത്തിലുള്ള നെറ്റിയാണ് ഉത്തമലക്ഷണ ശാസ്ത്രം പറയുന്നത്.

പുരികങ്ങള്‍

എഴുന്നേറ്റു നില്‍ക്കുന്ന പുരികങ്ങളുള്ള പുരുഷനായിരിക്കും പുരുഷ ലക്ഷണങ്ങള്‍ തികഞ്ഞവന്‍. എന്നാല്‍ രോമങ്ങള്‍ കുറവുള്ളവര്‍ എപ്പോഴും പല കാര്യങ്ങളിലും നിര്‍ഭാഗ്യവാന്‍മാരായിരിക്കും.

മൂക്ക്

നീണ്ട നാസികയോടു കൂടിയ മൂക്കുള്ളയാള്‍ ആണ് ലക്ഷണ ശാസ്ത്രമനുസരിച്ച്‌ ഉത്തമനായിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക