ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവിടേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമാണ് ജാഗ്രത മുന്നറിയപ്പ് നല്‍കിയിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ജാഗ്രതാ മുന്നറിയപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്‌സൈറ്റില്‍ കാനഡയിലുള്ള ഇന്ത്യക്കാര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ കാനഡയിലെ ഹൈന്ദവ ആരാധാനാലയങ്ങളും ഗാന്ധി പ്രതിമയും തകര്‍ത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക