കോട്ടയം: വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തില്‍ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്ബില്‍ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്ബറമ്ബില്‍ ആരോമലിനെ (21) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്‍ഡില്‍ എത്തിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച്‌ കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജംഗ്ഷന്‍ ചേരുന്ന ഭാഗത്ത് വച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക