സംസ്ഥാനത്ത്‌ കോവിഡ്‌ വാക്‌സിന്‍ ക്ഷാമം തുടരുന്നു. ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌ മാത്രമാണ്‌. രണ്ടു ലക്ഷം ഡോസ്‌ പ്രതിദിനം നല്‍കിയിരുന്നിടത്താണ്‌ ഈ കുറവ്‌. ബുധനാഴ്ച ആകെ ലഭിച്ചത്‌ 3.79 ലക്ഷം ഡോസാണ്‌. ഇത്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ ഒരു ശതമാനം പോലുമില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ഇതോടെ കുത്തിവയ്‌പിനുള്ള സ്ലോട്ട്‌ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌. കേന്ദ്രം സൗജന്യ വാക്സിന്‍ നല്‍കുമെന്ന്‌ അറിയിച്ചതോടെ സംസ്ഥാനം വില കാെടുത്തുവാങ്ങുന്നത്‌ അവസാനിപ്പിച്ചിരുന്നു.

വാക്‌സിനേഷന്‌ രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കായി ‘വേവ് ‘ പദ്ധതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം’ എന്ന പേരിലാണ്‌ രജിസ്‌ട്രേഷന്‍ ക്യാമ്ബയിന്‍. ആശാ വര്‍ക്കര്‍മാര്‍ മുഖേന വാര്‍ഡുതലത്തില്‍ 31നകം‌ രജിസ്‌റ്റര്‍ ചെയ്യണം.
വാക്‌സിന്‍ കിട്ടാത്ത മുഴുവന്‍ പേരേയും പദ്ധതിയില്‍ കണ്ടെത്തുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പ് വരുത്തും. സ്മാര്‍ട്ട് ഫോണുള്ളവരെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും.

പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുക. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍നിന്ന് സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക