സ്വന്തം ലേഖകൻ

കോട്ടയം: എൻ.സി.പിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി എസ്.ഡി.സുരേഷ് ബാബുവിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയമിച്ചു. എസ് എൻ ഡി പി യോഗത്തിന്റെയും കോൺഗ്രസിന്റെയും നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗം കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയൻ പ്രസിഡന്റ്‌, നിരവധി തവണ ചെമ്പു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്നു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം യൂത്ത്കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌, ജില്ലാ ബാങ്ക് ഡയറക്ടർ, കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്‌, 23 വർഷകാലം ബ്രഹ്മമംഗലം ഗ്രാമസ്വരാജ്ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

പ്രശസ്ത തിരുവനന്തപുരം മാർഇവാനിയോസ് കോളേജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, വോളി ബോൾ ടീം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽകെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറിആയും 22വർഷമായി കോട്ടയം ജില്ലാ വോളി ബോൾഅസോസിയേഷന്റെഎക്സക്യൂട്ടീവ്വൈസ്പ്രസിഡന്റായുംപ്രവർത്തിച്ചു വരുന്നു.

എം.ബി.എ, എൽ.എൽ.ബി ബിരുദമുണ്ട്. എൻ.സി.പിക്കും ഇടതുപക്ഷമുന്നണിക്കും വേണ്ടി ശക്തമായി പ്രവർത്തിക്കുമെന്നും 23 ന് കോട്ടയത്ത് നടക്കുന്ന ഉഴവൂർ വിജയൻ അനുസ്മരണം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക