പാലക്കാട്: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന രഹിത 25-ാമത് സമൂഹവിവാഹത്തിൽ 20 യുവതികൾ സുമംഗലികളായി. ഇതോടെ 2003ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വടക്കാഞ്ചേരി, കിഴക്കേ കണ്ണമ്പ്ര പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിലെ 667 യുവതികൾ വിവാഹിതരായി.

മുളങ്കോട് ശ്രീ കുറുംബ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹ ചടങ്ങിൽ പി.എൻ.സി. മേനോന്റെ മകനും ശോഭ ഗ്രൂപ്പ് ചെയർമാനുമായ രവി മേനോനും ഭാര്യ സുധ മേനോനും വധൂവരന്മാർക്ക് താലിമാലയും മോതിരവും സമ്മാനിച്ചു. ആലത്തൂർ മണ്ഡലം എംഎൽഎ കെ.ഡി. പ്രസേനൻ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻ മന്ത്രി കെ.ഇ.ഇസ്മായിൽ, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, അനിൽ അക്കര, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ.വി.കെ. വിജയൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവൻ, വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ, വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, എസ്.രാധാകൃഷ്ണൻ, കലാധരൻ, മധു മണിമല, പി.കനക സതി നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക