തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്ബള, അലവന്‍സ് ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നത് പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മിഷനായി മന്ത്രിസഭായോഗം നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

നിലവില്‍ മന്ത്രിമാര്‍ക്ക് ശമ്ബളവും മറ്റാനുകൂല്യങ്ങളുമായി 97,429 രൂപയാണ് ലഭിക്കുന്നത്. എം.എല്‍.എമാര്‍ക്ക് വിവിധ അലവന്‍സുകളായി 70,000 രൂപ ലഭിക്കും. 2018ലാണ് ഇവരുടെ ശമ്ബളം അവസാനമായി പരിഷ്കരിച്ചത്. നിത്യനിദാന ചെലവുകളിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിശ്ചിത ശമ്ബളത്തുകയായി 2000 രൂപയ്ക്ക് പുറമേ മണ്ഡല അലവന്‍സായി 25,000 രൂപ, ടെലഫോണ്‍വാടക 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ, അതിഥിസല്‍ക്കാരത്തിനും മറ്റുമായി 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിങ്ങനെയാണ് എം.എല്‍.എമാര്‍ക്ക് ഒരു മാസം 70,000 രൂപ ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിമാര്‍ക്ക് ആനുകൂല്യങ്ങളെല്ലാം ചേര്‍ത്താണ് 97,429രൂപ. യാത്രയ്ക്ക് കിലോമീറ്ററിന് നിശ്ചിത തുക ബാറ്റയായി നല്‍കുന്നതുള്‍പ്പെടെ ഇതില്‍ വരും. ഇപ്പോഴത്തെ ഡീസല്‍വിലയും കൂടെയുള്ളവര്‍ക്ക് ചായ വാങ്ങി നല്‍കുന്നതുമുള്‍പ്പെടെ ചേര്‍ത്താല്‍ ഈ തുക ഒന്നിനും തികയില്ലെന്നാണ് മന്ത്രിമാരുടെ പരിഭവം. മണ്ഡലകാര്യങ്ങളുള്‍പ്പെടെ നോക്കേണ്ടത് ഇതില്‍ നിന്നാണ്. കൊവിഡ് കാലത്തെ സാലറി ചലഞ്ചിന്റെ ഭാഗമായി മന്ത്രിമാര്‍ക്കാണെങ്കില്‍ പതിനായിരം രൂപ ദുരിതാശ്വാസനിധിയിലേക്കും നല്‍കണം. അതേസമയം, സംസ്ഥാനം കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുമ്ബോള്‍ ഇപ്പോഴൊരു വര്‍ദ്ധന അനിവാര്യമാണോയെന്ന വിമര്‍ശനവുമുയരുന്നുണ്ട്.

എം.എല്‍.എമാരുടെ ആനുകൂല്യങ്ങള്‍:

■ റോഡ് യാത്ര: കി.മീ. (കേരളത്തിലും പുറത്തും)- 10 രൂപ

■ ട്രെയിന്‍ യാത്ര ഫസ്റ്റ് ക്ലാസ് എ.സി- 1 രൂപ

■ വാഹനത്തില്‍ ഇന്ധനം – 3ലക്ഷം രൂപ (ഒരു വര്‍ഷത്തേക്ക്)

■ നിയമസഭാസ മ്മേളനമടക്കം അലവന്‍സ് – 1000 രൂപ (കേരളത്തിനകത്ത്).1200 രൂപ (കേരളത്തിന് പുറത്ത്)

■ യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിമാന യാത്രാക്കൂലി – 50,000 രൂപ (ഒരു വര്‍ഷത്തേക്ക്)

■ മെട്രോ പോളിറ്റന്‍ നഗര സന്ദര്‍ശനം – 3500 രൂപ

■ ചികിത്സാ ചെലവ് -റീ ഇംബേഴ്സ്‌മെന്റ്

■ പലിശരഹിത വാഹന വാ‌യ്പ- 10 ലക്ഷം രൂപ വരെ

■ ഭവന വായ്പ അഡ്വാന്‍സ്- 20 ലക്ഷം രൂപ

■ പുസ്തകങ്ങള്‍ വാങ്ങാന്‍-15,000 രൂപ (പ്രതിവര്‍ഷം)

മന്ത്രിമാര്‍ക്ക്

■ പ്രതിമാസ അലവന്‍സ്- 2000 രൂപ

■ഡി.എ- 38,429 സരൂപ

■ മണ്ഡലം അലവന്‍സ്- 40,000രൂപ

■ തലസ്ഥാനത്തും, ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും ഇന്ധനം- 17,000 രൂപ

■ റോഡ് യാത്ര കി.മീ – 15 രൂപ

■ കേരളത്തിനകത്ത് താമസം ഒരു ദിവസം- 1000 രൂപ

■ ട്രെയിന്‍ യാത്ര ഫസ്റ്റ് ക്ലാസ് എ.സി കി.മീ – 1രൂപ

■ സംസ്ഥാനത്തിനകത്തും പുറത്തും വിമാനയാത്ര സൗജന്യം

■ ഔദ്യോഗിക വസതി, ടെലഫോണ്‍

■ പേഴ്സണല്‍ സ്റ്റാഫ് 30 പേര്‍.

■ സംസ്ഥാനത്തിന് പുറത്ത് യാത്രാബത്ത ദിവസം – 1500 രൂപ

■ ചികിത്സാച്ചെലവ് -റീ ഇംബേഴ്സ്‌മെന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക