സ്വന്തം ലേഖകൻ

അയ്മനം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ നികുതി തിരികെ നൽകൽ സമരം നടത്തി. കോവിഡ് പ്രതിസന്ധി യിൽ രാജ്യം നിൽക്കുന്ന സാഹചര്യത്തിൽ ജന ങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെട്രോൾ ഡീസൽ വില ദിനം പ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. അയ്മനം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പിന് മുൻപിൽ നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉത്ഘാടനം ചെയ്തു.

ഒരു ലിറ്റർ പെട്രോൾ -ഡീസലിന് വരുന്ന കേന്ദ്ര സംസ്ഥാന നികുതി ആളുകൾക്ക് തിരികെ നൽകി കൊണ്ടായിരുന്നു പ്രധിഷേധം. സമരത്തിന് മണ്ഡലം പ്രസിഡണ്ട് ആരോമൽ കെ നാഥ് അധ്ദ്യക്ഷത വഹിച്ചു. ഭാരവാഹികൾ ആയ ലിബിൻ കെ ആന്റണി, ജിഷ്ണു ജെ ഗോവിന്ദ്, ജോബിൻ ജോബ്, റോബിൻ കുഞ്ഞിപ്പടവിൽ, ജ്യോതിഷ് കുര്യൻ,റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക