തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിന് പിന്നില്‍ സിപിഎം തന്നെയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ ഞെട്ടലില്‍ രാഷ്ട്രീയ കേരളം. ?സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ഇത്തരത്തില്‍ ഒരു സംഭവം നടത്തിയത് ചില ചര്‍ച്ചകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന സ്വ‌പ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം വലിയ പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു എകെജി സെന്ററിന് നേരേ നടന്ന ബോംബാക്രമണം. ജനം ടിവിയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

30-06-22 11 മണി മുതല്‍ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവകടന്നുപോയത് . എന്നാല്‍ ഇപ്പോള്‍ ആ ആക്ടിവയെ കുറിച്ച്‌ അന്വേഷണത്തില്‍ എവിടെയും പരാമര്‍ശമില്ല. ചെങ്കല്‍ചൂളയിലെ സിപിഎം പ്രവര്‍ത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നില്‍ കൂടി കടന്നുപോയ വിജയ് പടക്കം എറിയാന്‍ മുന്‍കൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഇതില്‍ വ്യക്തതയില്ലെന്ന് കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ ദൃശ്യങ്ങളും ഇപ്പോള്‍ മറച്ചു പിടിക്കുകയാണ്. അതേസമയം വിജയുടെ കോള്‍രേഖകളും പോലീസ് പരിശോധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടന്ന 01-07-2022 രാവിലെ 6:45ന് വിജയുടെ 9961989425 എന്ന നമ്ബറിലേക്ക് 9387757805 എന്ന നമ്ബറില്‍ നിന്ന് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിപിഎം വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ ഇതൊന്നും അന്വേഷണത്തില്‍ എവിടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരാമര്‍ശിച്ചില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോണ്‍ കോള്‍ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തില്‍ പാതിവഴിയില്‍ ഉപേക്ഷിക്കാനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചുള്ളൂ. ഇതിനിടയില്‍ പോലീസ് പിടികൂടിയ ചെങ്കച്ചുള്ളയിലെ സിപിഎം പ്രവര്‍ത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഡിലീറ്റ് ചെയ്തു.

ഐപി ബിനുവിനെയും പാര്‍ട്ടിയെയും സംരക്ഷിക്കാനായി സിഡിആര്‍ രേഖകളില്‍ പോലും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷ് കൃത്രിമം കാട്ടി എന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോര്‍ട്ട് ചെയ്തത്. ഇനി ബാക്കി നില്‍ക്കുന്ന ആകെയുള്ള തെളിവ് ടെലികോം സര്‍വീസ് പ്രൊവൈഡര്‍ നല്‍കിയ എഡിറ്റ് ചെയ്യാത്ത സിഡിആര്‍ഉം, പടക്കമേറ് നടക്കുന്നതിന് മുന്‍പും പിന്‍പുമുള്ള ദൃശ്യങ്ങളുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക